തിരുവനന്തപുരം: തിരുവനന്തപുരത്ത് എൻഐഎ റെയ്ഡ്. ഭീകരസംഘടനയായ ഐഎസ്ഐഎസിനെ സഹായിക്കാൻ പ്രവർത്തിക്കുന്നതായി എൻഐഎ കണ്ടെത്തിയ സാത്തിക് ബാച്ചയ്ക്ക് വേണ്ടിയാണ് റെയ്ഡ് നടത്തിയത്. തിരുവനന്തപുരം ജില്ലയിൽ എൻഐഎ വ്യാപക തിരച്ചിൽ നടത്തുകയാണ്. കഴിഞ്ഞ നാല് മാസമായി തമിഴ്നാട് സ്വദേശി സാത്തിക് ബാച്ചയെ എൻഐഎ തിരയുകയാണ്. ഈ സാഹചര്യത്തിലാണ് എൻഐഎ കേരളത്തിലും എത്തിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മയിലാടും തുറൈയിൽ പോലീസുകാരെ അപകടപ്പെടുത്തിയാണ് സാത്തിക് ബാച്ചയും സംഘവും രക്ഷപ്പെട്ടത്. ഐഎസ്ഐഎസിനായി പണം സ്വരൂപിക്കുക, വിഘടനവാദ സംഘടനകൾ രൂപീകരിക്കുക, ഐഎസ്ഐഎസ് റിക്രൂട്ട്മെന്‍റിൽ പങ്കാളികളാവുക തുടങ്ങിയ കുറ്റങ്ങളാണ് സാത്തിക് ബാച്ചയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരത്ത് ഐഎസ്ഐഎസിനെ സഹായിക്കുന്നയാള്‍ക്കായി എന്‍ഐഎ റെയ്ഡ്
4/
5
Oleh
evisionnews