വടകര: കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ വടകര പൊലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉന്തിലും തള്ളിലും കലാശിച്ചു. സംഭവത്തിന് പൊലീസ് ഉത്തരവാദികളാണെന്ന് ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വം ആരോപിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ മാർച്ച്. സംഭവത്തിൽ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
കസ്റ്റഡിയിലിരിക്കെ യുവാവിന്റെ മരണം; പൊലീസ് സ്റ്റേഷനില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധം
4/
5
Oleh
evisionnews