Sunday, 31 July 2022

ജമ്മുകശ്മീരിൽ രണ്ട് ലഷ്കർ ഇ തൊയ്ബ ഭീകരരെ പിടികൂടി സൈന്യം

ജമ്മുകശ്മീരിലെ ഭീകരർക്ക് സൈന്യം ചുട്ടമറുപടി നൽകി. രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സോപോരയിൽ അറസ്റ്റ് ചെയ്തു. ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. ജമ്മു കശ്മീരിലെ ഹാദിപോര, റാഫിയബാദ് മേഖലകളിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ രണ്ട് ലഷ്കർ-ഇ-തൊയ്ബ ഭീകരരെ സൈന്യം പിടികൂടി. താരിഖ് വാനി, ഇഷ്ഫാഖ് വാനി എന്നിവരാണ് അറസ്റ്റിലായത്. രണ്ട് പിസ്റ്റളുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. അതേസമയം, ബാരാമുള്ളയിലെ ബിന്നർ മേഖലയിൽ ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. പത്താൻ സ്വദേശിയായ ഇർഷാദ് അഹമ്മദ് ഭട്ടാണ് മരിച്ചത്. ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഈ വർഷം മെയ് മുതൽ ഇർഷാദ് ലഷ്കർ-ഇ-ത്വയ്ബയുടെ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് ഭീകരരുമായ ഏറ്റുമുട്ടൽ തുടരുകയാണ്.

Related Posts

ജമ്മുകശ്മീരിൽ രണ്ട് ലഷ്കർ ഇ തൊയ്ബ ഭീകരരെ പിടികൂടി സൈന്യം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.