കൊച്ചി: ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. കുറ്റാരോപിതനായ നടൻ ദിലീപിന്‍റെ അഭിഭാഷകർക്കെതിരെ അന്വേഷണം നടക്കുന്നതായി അനുബന്ധ കുറ്റപത്രത്തിൽ പറയുന്നു. ഹാക്കർ സായ് ശങ്കറിന്‍റെ മൊഴിയും ദിലീപിന്‍റെ അഭിഭാഷകരുടെ മുംബൈയിലേക്കുള്ള യാത്രയും അന്വേഷണ പരിധിയിൽ വരും. ദിലീപിന്‍റെയും കൂട്ടാളികളുടെയും മൊബൈൽ ഫോണുകളിലെ വിവരങ്ങൾ മുംബൈയിലെ സ്വകാര്യ ലാബിൽ ദിലീപിന്‍റെ അഭിഭാഷകർ നശിപ്പിച്ചിരുന്നു. കേസിലെ നിർണായക തെളിവുകൾ അഭിഭാഷകർ നശിപ്പിച്ചിരിക്കാമെന്നും വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് പറയുന്നു. 102 പുതിയ സാക്ഷികൾ ഉൾപ്പെടെ 1500 പേജുള്ള അനുബന്ധ കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു എം പൗലോസ് ഇന്നലെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. ദിലീപ് ലൈംഗിക പീഡന ദൃശ്യങ്ങൾ ചോർത്തിയെന്നാണ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്. ഇത് ഉൾപ്പെടെ നിരവധി തെളിവുകൾ ദിലീപ് മറച്ചുവച്ചുവെന്നും അത് പോലീസിന് വീണ്ടെടുക്കാൻ കഴിയാതെ പോയെന്നും ആരോപിക്കുന്ന കുറ്റപത്രത്തിൽ ദൃശ്യങ്ങൾ നശിപ്പിച്ചുവെന്ന സംശയവും പ്രകടിപ്പിക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്
4/
5
Oleh
evisionnews