തൃശൂർ: കടം വാങ്ങിയ പണം ആവശ്യപ്പെടാനെത്തിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ (45) അറസ്റ്റിൽ. ആലപ്പുഴ തുറവൂർ സ്വദേശി അലക്സിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ അലക്സ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് കടം വാങ്ങിയ പണം ചോദിക്കാൻ അലക്സ് വിനീതിന്‍റെ വീട്ടിലെത്തിയത്. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടയിൽ അലക്സിനെ ആക്രമിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പുത്തൻപീടിക സ്വദേശി വിനീതിനെ അന്തിക്കാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. അങ്കമാലി ഡയറീസ്, അയ്യപ്പനും കോശിയും, ആട് 2 തുടങ്ങിയ ചിത്രങ്ങളിൽ വിനീത് അഭിനയിച്ചിട്ടുണ്ട്.
യുവാവിനെ വധിക്കാൻ ശ്രമിച്ചു; നടൻ വിനീത് തട്ടിൽ അറസ്റ്റിൽ
4/
5
Oleh
evisionnews