Saturday, 30 July 2022

യുഎഇയില്‍ മാസപ്പിറവി ദൃശ്യമായി; മുഹറം ഒന്ന് ശനിയാഴ്ച

അബുദാബി: യുഎഇയില്‍ മാസപ്പിറവി ദൃശ്യമായി. മാസപ്പിറവി ദൃശ്യമായതിന്റെ ചിത്രം ഇന്റര്‍നാഷണല്‍ അസ്‌ട്രോണമി സെന്റര്‍ പങ്കുവെച്ചു. ജൂലൈ 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് അബുദാബിയില്‍ മാസപ്പിറവി ദൃശ്യമായത്. ജൂലൈ 30 ശനിയാഴ്ച ആണ് മുഹറം ഒന്ന്. യുഎഇയിലെ പൊതു, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ജൂലൈ 30 ശനിയാഴ്ച ശമ്പളത്തോട് കൂടിയ ഔദ്യോഗിക അവധി ആയിരിക്കും. അതേസമയം, സൗദി അറേബ്യയില്‍ മുഹറം ഒന്ന് ശനിയാഴ്ചയാണ് സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ശനിയാഴ്ച മുഹറം ഒന്നാം തീയ്യതിയായി കണക്കാക്കുമെന്ന് അറിയിപ്പ് ഹിജ്റ കലണ്ടർ പ്രകാരം പുതുവത്സരത്തിന്‍റെ തുടക്കമാണ് മുഹറം 1. ഹിജ്റ വർഷം 1444 ന്‍റെ ആദ്യ ദിനമായ മുഹറം-1 ഉം-ഉൽ-ഖുറ കലണ്ടർ പ്രകാരം ജൂലൈ 30 ശനിയാഴ്ച ആചരിക്കുമെന്നാണ് സുപ്രീം കോടതിയുടെ അറിയിപ്പ്.

Related Posts

യുഎഇയില്‍ മാസപ്പിറവി ദൃശ്യമായി; മുഹറം ഒന്ന് ശനിയാഴ്ച
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.