Type Here to Get Search Results !

Bottom Ad

പാചകകലയിലെ ആദ്യ ഗൾഫ് നഗരമായി ബുറൈദ

ബുറൈദ: യുനെസ്കോ ക്രിയേറ്റീവ് സിറ്റികളിൽ പാചക കലകളിലെ ആദ്യത്തെ ഗൾഫ് നഗരമായും രണ്ടാമത്തെ അറബ് നഗരമായും ബുറൈദ രജിസ്റ്റർ ചെയ്തു. ബ്രസീലിയൻ നഗരമായ സാന്‍റോസിൽ നടന്ന യുനെസ്കോ ക്രിയേറ്റീവ് സിറ്റികളുടെ 14-ാമത് വാർഷിക സമ്മേളനത്തിലാണ് സൗദി അറേബ്യയിലെ അൽ ഖാസിം പ്രവിശ്യയുടെ ആസ്ഥാനമായ ബുറൈദ തിരഞ്ഞെടുക്കപ്പെട്ടത്. റിയാദിൽ നിന്ന് 360 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ബുറൈദ നഗരം, രാജ്യത്തിന്‍റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. ഇതോടെ ബുറൈദ പാചക കലയുടെ ഭൂപടത്തിൽ ശ്രദ്ധേയമായ ഒരു സ്ഥാനം അടയാളപ്പെടുത്തി. ക്രിയാത്മക കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തി മുന്നേറുന്ന നഗരങ്ങൾ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക, അനുഭവങ്ങൾ കൈമാറുക എന്നീ ലക്ഷ്യങ്ങളോടെ യുനെസ്കോ രൂപകൽപ്പന ചെയ്ത ഒരു നഗര ശൃംഖലയാണ് 'ക്രിയേറ്റീവ് സിറ്റികൾ'. നഗരങ്ങളുടെ സുസ്ഥിര വികസനത്തെ പ്രോത്സാഹിപ്പിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനും നടപടികൾ സ്വീകരിക്കാനുമുള്ള അവസരമാണ് ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വർക്ക് നൽകുന്നത്. ഫൈസൽ ബിൻ മിഷാൽ ബിൻ സൗദ് ബിൻ അബ്ദുൽ അസീസിന്‍റെ നിർദ്ദേശങ്ങളും പ്രവർത്തനങ്ങളും ഇത്തരമൊരു അന്താരാഷ്ട്ര പങ്കാളിത്തത്തിന് അവസരമൊരുക്കിയെന്ന് ബുറൈദ നഗരത്തിലെ യുനെസ്കോ ലെയ്സൺ ഓഫീസർ അമീർ ഡോ സുലൈമാൻ ബിൻ അലി അൽ ഗഫാരി പറഞ്ഞു. 90 രാജ്യങ്ങളിൽ നിന്നുള്ള 295 സർഗ്ഗാത്മക നഗരങ്ങളെ സാന്‍റോസ് കോൺഫറൻസിലേക്ക് ക്ഷണിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഒട്ടക വിപണിയുടെയും ഈന്തപ്പഴ വിപണിയുടെയും മഹത്വം നിലനിർത്തുന്ന ബുറൈദയെ സംബന്ധിച്ചിടത്തോളം, യുനെസ്കോയുടെ അംഗീകാരം മറ്റൊരു നേട്ടമായി മാറി.

Post a Comment

0 Comments

Top Post Ad

Below Post Ad