Type Here to Get Search Results !

Bottom Ad

പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട കബീറിനെ കയ്യോടെ പൊക്കി


കാസര്‍കോട് (www.evisionnews.in): കണ്ണൂര്‍ ജയിലില്‍ നിന്നെത്തിച്ച് കോടതിയില്‍ ഹാജരാക്കി തിരിച്ചുകൊണ്ടുപോകുന്ന വഴിയില്‍ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട പ്രതിയെ പൊലീസ് കയ്യോടെ പൊക്കി. കഞ്ചാവ് കടത്തു പ്രതിയും മോഷണ കേസ് പ്രതിയുമായ അഹമ്മദ് കബീറി (25)നെയാണ് വിദ്യാനഗര്‍ പൊലീസ് പിടികൂടിയത്. വിദ്യാനഗര്‍ സ്റ്റേഷന്‍ പരിധിയിലെ ചെര്‍ക്കള എടനീരിലെ കോട്ടേഴ്‌സിന് സമീപത്തെ കാട്ടില്‍ നിന്നാണ്് പ്രതിയെ പൊലീസ് പിടികൂടിയത്. രണ്ടുദിവസം മുമ്പാണ് പൊലീസിനെ കബളിപ്പിച്ച് കബീര്‍ ഓടി രക്ഷപ്പെട്ടത്. തുടര്‍ന്ന് പൊലീസ് വ്യാപക തിരച്ചിലിലായിരുന്നു. ജില്ലാ പൊലീസ് മേധാവി ഡോ: വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ അനൂപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. വിദ്യാനഗര്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് കെ, എസ്‌സിപിഒ സിയാദ്, ഡ്രൈവര്‍ എസ്‌സിപി ഒ നാരായണന്‍, സിപിഒ മാരായ ശരത്ചന്ദ്രന്‍, റോജന്‍ പി, അനില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.




Post a Comment

0 Comments

Top Post Ad

Below Post Ad