Type Here to Get Search Results !

Bottom Ad

വഖഫില്‍ സര്‍ക്കാര്‍ പിന്മാറ്റം: മുസ്ലിം ലീഗിന് അഭിവാദ്യം അര്‍പ്പിച്ച് യൂത്ത് ലീഗ് പ്രകടനം


കാസര്‍കോട് (www.evisionnews.in): വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടിയില്‍ നിന്ന് പിന്മാറുമെന്ന സര്‍ക്കാര്‍ തീരുമാനം മുസ്ലിം ലീഗ് നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്നും ഇക്കാര്യത്തില്‍ മുന്നില്‍ നിന്ന് പോരാട്ടം നടത്തിയ പാര്‍ട്ടിക്കും നേതാക്കള്‍ക്കും അഭിവാദ്യം അര്‍പ്പിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി.

പിണറായി സര്‍ക്കാര്‍ വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടുകൊണ്ട് നിയമഭേദഗതി പാസാക്കിയതിന് ശേഷം വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് മുസ്ലിം ലീഗ് വിവിധ ഘട്ട ങ്ങളിലായി നടത്തിയത്. ബുധനാഴ്ച നിയമസഭയില്‍ പി.കെ കുഞ്ഞാലിക്കുട്ടി ഉന്നയിച്ചപ്പോഴാണ് സര്‍ക്കാര്‍ പിന്മാറുന്നതായി മുഖ്യമന്ത്രി അറിയിച്ചത്.

കാസര്‍കോട് നഗരത്തില്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, ഫിറോസ് അടുക്കത്ത് ബയല്‍, ഹസീബ് ചൗക്കി, ബദ്‌റുദ്ധീന്‍ ആര്‍ക്കെ, മുസ്സമില്‍ ഫിര്‍ദൗസ് നഗര്‍, റഷീദ് ഗസ്സാലി നഗര്‍, അനസ് കണ്ടത്തില്‍, ഖലീല്‍ ഷെയ്ഖ് കൊല്ലമ്പാടി, ബഷീര്‍ കടവത്ത്, ഷഫ്രാസ് പട്ടേല്‍, മൂസ ബാസിത്ത്, സിദ്ധീഖ് ചക്കര, ഇക്ബാല്‍ ബാങ്കോട്, ഷബീര്‍ ഐലാന്റ്, മുജീബ് തായലങ്ങാടി, ഹനീഫ് ദീനാര്‍, ഷഫീഖ് ഗസ്സാലി നഗര്‍, റിഷാദ് പള്ളം, ഷംസുദീന്‍ ഫോര്‍ട്ട് റോഡ്, നിസാര്‍ സാഹിബ് ഗസ്സാലി നഗര്‍, നാസര്‍ ബാങ്കോട്, അന്‍സാര്‍ തുരുത്തി, മുഹമ്മദ് റിനാന്‍, ഷുഹൈബ് ധാരാവി, അബ്ബാസ് അര്‍ജാല്‍, ഹിഷാം അബ്ദുല്ല കോളിക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments

Top Post Ad

Below Post Ad