Type Here to Get Search Results !

Bottom Ad

യുഎഇയില്‍ ഡ്രൈവറില്ലാ ടാക്സികള്‍ നിരത്തിലിറക്കുന്നതിന് മുന്നോടിയായി ഡിജിറ്റല്‍ മാപ്പിംഗ്

യുഎഇ: ഡ്രൈവറില്ലാ ടാക്സികൾ പുറത്തിറക്കുന്നതിന് മുന്നോടിയായി ദുബായിൽ ഡിജിറ്റൽ മാപ്പിംഗ് ആരംഭിച്ചു. ഇതിനായി ദുബായിലെ വിവിധ റോഡുകളിൽ രണ്ട് ഇലക്ട്രിക് കാറുകൾ ഓടുന്നുണ്ട്. യുഎസ് കമ്പനിയായ ക്രൂസുമായി സഹകരിച്ചാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ഡിആർടിഎ) പദ്ധതി നടപ്പാക്കുന്നത്. രണ്ട് ഷെറോവെൽറ്റ് ബോൾട്ട് ഇവി കാറുകളാണ് മാപ്പിംഗിനായി സർവേ നടത്തുന്നത്. ആദ്യ ഘട്ടത്തിൽ സ്പെഷ്യൽ ഡ്രൈവർമാരുടെ സേവനം ഉപയോഗപ്പെടുത്തി ജുമൈറ മേഖലയിലാണ് മാപ്പിംഗ് നടത്തുക. മാപ്പിംഗ് പൂർത്തിയായാൽ, ഡിജിറ്റൽ മാപ്പിംഗ് ഡാറ്റാ ശേഖരണത്തിനായി വാഹനം നഗരത്തിന്‍റെ മറ്റ് പ്രദേശങ്ങളിൽ എത്തും. ഡ്രൈവറില്ലാ കാറുകൾ നിരത്തിലിറക്കുന്നതിൽ ഏറ്റവും നിർണായകമായ ഘട്ടമാണ് ഡിജിറ്റൽ മാപ്പിംഗ്. ഡ്രൈവറില്ലാ ടാക്സികളും ഇ-ഹെയിൽ സർവീസുകളും അടുത്ത വർഷം ലഭ്യമാക്കും. 2030 ഓടെ ഡ്രൈവറില്ലാ വാഹനങ്ങളുടെ എണ്ണം 4,000 ആയി ഉയർത്തുകയാണ് ലക്ഷ്യമെന്ന് ആർ ടി എ ചെയർമാൻ മതാർ അൽ തായർ പറഞ്ഞു. അന്താരാഷ്ട്ര നിലവാരമനുസരിച്ചാണ് ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2030 ഓടെ ദുബായിലെ യാത്രയുടെ 25 ശതമാനവും ഡ്രൈവറില്ലാ വാഹനങ്ങളിലായിരിക്കുമെന്ന് പ്രഖ്യാപിച്ചു. അതനുസരിച്ചാണ് പദ്ധതികൾ പുരോഗമിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad