Type Here to Get Search Results !

Bottom Ad

ജലീലിനെതിരെയുള്ള ആരോപണം; സ്വപ്‌നയുടെ സത്യവാങ്മൂലം പുറത്ത്‌

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുൻ മന്ത്രി കെ ടി ജലീലിനെതിരെ സമർപ്പിച്ച സത്യവാങ്‌മൂലം പുറത്ത്. സത്യവാങ്മൂലത്തിൽ ജലീലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ജലീലിനും കോൺസൽ ജനറലിനും അനധികൃത ഇടപാടുകൾ ഉണ്ടെന്നാണ് സത്യവാങ്മൂലത്തിലെ പ്രധാന ആരോപണം. നയതന്ത്ര ചാനൽ ഉപയോഗിച്ചാണ് ഈ അനധികൃത ഇടപാടുകൾ നടത്തിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. യുഎഇ ഭരണാധികാരികൾക്കിടയിൽ പ്രത്യേക പരിഗണനയ്ക്ക് വേണ്ടിയാണ് ശ്രമം നടത്തിയതെന്നാണ് മറ്റൊരു ആരോപണം. പ്രത്യേക പരിഗണന നൽകിയാൽ കൂടുതൽ കച്ചവടം നടത്താനാകുമെന്നും കെ ടി ജലീൽ പറഞ്ഞു. എല്ലാത്തിനും മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിന്തുണ തനിക്കുണ്ടെന്ന് ജലീൽ കോൺസൽ ജനറലിന് ഉറപ്പ് നൽകി. ജലീലുമായി ബിസിനസ് തുടങ്ങാമെന്ന് കോൺസൽ ജനറൽ പറഞ്ഞതായും സത്യവാങ്മൂലത്തിൽ പറയുന്നു. യുഎഇ ഭരണാധികാരിക്ക് ജലീൽ കത്തയച്ചതായും സ്വപ്ന ആരോപിച്ചു. മാധ്യമം ദിനപ്പത്രം ഗൾഫിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. അയച്ചതായി പറയപ്പെടുന്ന കത്ത് ഉൾപ്പെടെയുള്ള രേഖകൾ കോടതിയിൽ സമർപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad