തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററിലേക്ക് സ്ഫോടക വസ്തുക്കൾ എറിഞ്ഞയാളെ കണ്ടതായി ദൃക്സാക്ഷി മൊഴി നൽകി. ചെങ്കൽച്ചൂള സ്വദേശിയാണ് പൊലീസിന് മൊഴി നൽകിയത്. ഇയാളെ പൊലീസ് നേരത്തെ അന്വേഷണ വിധേയമായി ചോദ്യം ചെയ്തിരുന്നു. ആ ഘട്ടത്തിൽ താൻ ആരെയും കണ്ടിട്ടില്ലെന്നാണ് മൊഴി നൽകിയത്. എ.കെ.ജി സെന്‍ററിന് സമീപത്തെ കള്ളുഷാപ്പിലെ ജീവനക്കാരനാണ് ഇയാൾ. ഇപ്പോൾ പ്രത്യേക അന്വേഷണ സംഘത്തിന് അനുകൂലമായ മൊഴിയാണ് നൽകിയിരിക്കുന്നത്. വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് പടക്കം എറിഞ്ഞയാളെ കണ്ടിട്ടില്ലെന്ന് താൻ നേരത്തെ പോലീസിനോട് പറഞ്ഞതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
എ.കെ.ജി സെന്റര്‍ ആക്രമിച്ച പ്രതിയെ കണ്ടെന്ന് മൊഴി
4/
5
Oleh
evisionnews