ബോളിവുഡ് ദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും നേരെ വധഭീഷണി മുഴക്കിയതിന് പൊലീസ് അറസ്റ്റ് ചെയ്ത മന്‍വീന്ദര്‍ സിംഗ് കത്രീന കൈഫിന്‍റെ കടുത്ത ആരാധകൻ. കിങ് ആദിത്യ രജ്പുത്, കിംഗ് ബോളിവുഡ് സിഇഒ എന്നീ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ കത്രീന കൈഫിനെ നിരന്തരം ശല്യം കടുത്ത ആരാധകനാണ് മൻവീന്ദർ. കത്രീന കൈഫിനൊപ്പമുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും അദ്ദേഹം തന്‍റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവയെല്ലാം എഡിറ്റ് ചെയ്ത ചിത്രങ്ങളാണ്. അത്തരം ഒരു ചിത്രമാണ് പ്രൊഫൈൽ ചിത്രം. കത്രീനയുടെ ബിസിനസ് സംരംഭമായ കേബൈകത്രിനയുടെ ഉടമയാണ് താനെന്നും കത്രീന തന്‍റെ ഭാര്യയാണെന്നും അദ്ദേഹം തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അവകാശപ്പെട്ടു. കത്രീനയ്ക്കൊപ്പം ഒരു പരസ്യചിത്രത്തിൽ ഉടൻ പ്രത്യക്ഷപ്പെടുമെന്നും അവകാശപ്പെടുന്നുണ്ട്.
കത്രീന കൈഫിനും വിക്കി കൗശലിനും നേരെ വധഭീഷണി മുഴക്കി; മന്‍വീന്ദര്‍ അറസ്റ്റില്‍
4/
5
Oleh
evisionnews