Wednesday, 13 July 2022

അടൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ദമ്പതിമാര്‍ മരിച്ചു


കേരളം (www.evisionnews.in): പത്തനംതിട്ട ആടൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടത്തില്‍ ദമ്പതിമാര്‍ പേര്‍ മരിച്ചു. മടവൂര്‍ സ്വദേശി രാജശേഖര ഭട്ടതിരി, ഭാര്യ ശോഭ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഇവരുടെ മകന്‍ നിഖില്‍ രാജിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിഖിലിനെ കോട്ടയം മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അടൂര്‍ ഏനാത്ത് പുതുശ്ശേരി ഭാഗത്താണ് അപകടം. അടൂരില്‍ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോയ കാറും എതിര്‍ദിശയില്‍ എത്തിയ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

എതിര്‍ കാറിലുണ്ടായിരുന്ന ചടയമംഗലം അനസ് മേലേതില്‍ വീട്ടില്‍ ജിതിന്‍, അജാസ് മന്‍സില്‍ അജാസ്, പുനക്കുളത്ത് വീട്ടില്‍ അഹമ്മദ് എന്നിവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് നാട്ടുകാരാണ് ഓടിയെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് അഗ്നിശമന വിഭാഗമെത്തി റോഡില്‍ ചിതറി കിടന്ന ചില്ലുകള്‍ വെള്ളം പമ്പ് ചെയ്ത് നീക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

Related Posts

അടൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ദമ്പതിമാര്‍ മരിച്ചു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.