ബത്തേരി: മൈസൂരുവിലെ പരമ്പരാഗത ചികിത്സകൻ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തി പുഴയിൽ എറിഞ്ഞ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്‍റെ ഭാര്യ ഫസ്നയെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തെക്കുറിച്ച് ഫസ്നയ്ക്ക് അറിയാമായിരുന്നുവെന്നും തെളിവ് നശിപ്പിക്കാൻ മറ്റ് പ്രതികളെ സഹായിച്ചുവെന്നും അന്വേഷണ സംഘം പറയുന്നു. 2019 ഓഗസ്റ്റ് മുതൽ ഒരു വർഷത്തോളം ഷാബ ഷെരീഫിനെ ഷൈബിൻ അഷ്റഫും സംഘവും ചങ്ങലയ്ക്കിട്ട് പീഡിപ്പിക്കുകയായിരുന്നു. അടുത്ത ഒക്ടോബറിൽ, ക്രൂരമായ ആക്രമണത്തിൽ പരമ്പരാഗത വൈദ്യൻ കൊല്ലപ്പെട്ടു. സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി ചാലിയാറിൽ ഉപേക്ഷിക്കുകയായിരുന്നു. ഇവര്‍ക്കു വാഗ്ദാനം ചെയ്ത പ്രതിഫലം നല്‍കിയതുമില്ല. 2022 ഏപ്രിലിൽ കൂട്ടുപ്രതികൾ വയനാട്ടിൽ നിന്ന് നിലമ്പൂരിലെ ഷൈബിന്‍റെ വീട്ടിലെത്തി ഷൈബിന്‍റെ പണവും ലാപ്ടോപ്പും കവർന്നിരുന്നു. ഷൈബിൻ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കവർച്ചക്കേസിലെ മൂന്ന് പ്രതികൾ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലെത്തി ഷൈബിന്‍റെ പരാതിയിൽ പ്രതിഷേധിച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിലെ ദുരൂഹത പുറത്തായത്.
പാരമ്പര്യവൈദ്യന്റെ കൊലപാതകം: മുഖ്യപ്രതി ഷൈബിന്റെ ഭാര്യ ഫസ്നയെ അറസ്റ്റ് ചെയ്തു
4/
5
Oleh
evisionnews