Thursday, 7 July 2022

മെട്രോ മുഹമ്മദ് ഹാജി മതമൈത്രിക്കു വേണ്ടി പ്രയത്നിച്ച വ്യക്തിത്വം: അബ്ദുസമദാനി എം.പി


ദുബൈ (www.evisionnews.in): സംഘര്‍ഷഭരിതമായ രാഷ്ട്രീയ കാലാവസ്ഥയില്‍ മതസാഹോദര്യവും മതമൈത്രിയും സമഭാവനയും ഉയര്‍ത്തിപിടിച്ച വ്യക്തിത്വമായിരുന്നു മെട്രോ മുഹമ്മദ് ഹാജിയെന്ന് ഡോ. അബ്ദുസമദ് സമദാനി എം.പി. യു.എ.ഇ കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ദുബൈ വുമണ്‍സ് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച മെട്രോ മുഹമ്മദ് ഹാജി അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അ ദ്ദേഹം.കൃത്രിമത്വങ്ങളും ജാഡകളും നാട്യങ്ങളും വിശ്വാസ രാഹിത്യവും നിറഞ്ഞ് നില്‍ക്കുന്ന ഇന്നത്തെ പൊതു മണ്ഡലത്തില്‍ പക്ഷെ മെ ട്രോ മുഹമ്മദ് ഹാജി എവിടെയൊക്കൊ ചെന്നാലും അവിടെയെക്കൊ ഒരു ഹൃദയ സ്പര്‍ശമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അബുദാബി കെ.എം.സി.സി സംസ്ഥാന ട്രഷറര്‍ പി.കെ അഹമ്മദ് അധ്യക്ഷത വഹിച്ചു. ബഷീര്‍ പി.എച്ച് സ്വാഗതം പറഞ്ഞു. ഹാഫിള് ഷഹാദ് റഹ്മാന്‍ മാണിക്കോത്ത് ഖിറാഅത്ത് നടത്തി.ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി പ്രസിദ്ധീകരിച്ച മെട്രോ മുഹമ്മദ് ഹാജി സ്മരണികയുടെ കൈമാറ്റം യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാന്‍ ശംസുദ്ധീന്‍ ബിന്‍ മുഹുയുദ്ധീന് നല്‍കി അബ്ദുസമദ് സമദാനി നിര്‍വഹിച്ചു. സ്മരണിക കമ്മിറ്റി ജന.കണ്‍വീനര്‍ സി മുഹമ്മദ് കുഞ്ഞി സ്മരണിക പരിചയം നടത്തി.

മെട്രോ മുഹമ്മദ് ഹാജിയും സമദാനിയും ചേര്‍ന്ന് നില്‍ക്കുന്ന ഓര്‍മ ചിത്രം സംസ്ഥാന യൂത്ത് ലീഗ് കൗണ്‍സിലര്‍ മുഹമ്മദലി ചിത്താരി, മെട്രോയുടെ കുടുംബാംഗങ്ങളായ മുജീബ് മെട്രോ, ജലീല്‍ മെട്രോ, ഷമീം, ഫസല്‍ എന്നിവര്‍ ചേര്‍്ന്ന് സമദാനിക്ക് നല്‍കി. യഹ്യ തളങ്കര, ഇബ്രാഹിം എളേറ്റില്‍, അന്‍വര്‍ നഹ, നിസാര്‍ തളങ്കര, ഹസൈനാര്‍ എടച്ചാക്കൈ, വൈ.എ റഹീം പ്രസംഗിച്ചു. ഷാര്‍ജ കെ.എം.സി.സി മണ്ഡലം പ്രസിഡന്റ് ഹംസ മുക്കൂട് നന്ദി പറഞ്ഞു. ഹനീഫ് ചെര്‍ക്കള, അഡ്വ.ഇബ്രാഹിം, ഖലീല്‍, ഒ.കെ ഇബ്രാഹിം, മുസ്തഫ വേങ്ങര, റഹീസ് തല ശ്ശേരി, റാഷിദ് അസ്ലം, അബ്ദുല്‍ അസീസ് അശ്രഫി, സി.എച്ച് നുറുദ്ധീന്‍, സബാഹ് ബിന്‍ മുഹുയുദ്ധീന്‍,മുസ്തഫ തിരൂര്‍, ഇബ്രാഹിം മുറിച്ചാണ്ടി, മുഹമ്മദലി പുന്നക്കല്‍, സി.ബി കരീം, മുജീബ് തൃക്കണ്ണപുരം, മുഹമ്മദ് കുഞ്ഞി എം.ഇ.എസ്,ഹനീഫ് ബാവനഗര്‍, ആരിഫ് കൊത്തിക്കാല്‍,അഷ്റഫ് ബച്ചന്‍, തൊട്ടി സാലിഹ് ഹാജി, കെ.കെ സുബൈര്‍, അബൂബക്കര്‍ നിസാമി, തായല്‍ അന്തുമായി ഹാജി, ഹനീഫ് ടി.ആര്‍, ഖാലിദ് പാറപള്ളി, അഫ്സല്‍ മെട്ടമ്മല്‍, മുസ്തഫ വി.കെ.പി, യൂസുഫ് മുക്കൂട്, കരീം കൊളവയല്‍,നാസര്‍ ഫ്രൂട്ട്, കരീം കൊളവയല്‍, നാസര്‍ തായല്‍, ഖാലിദ് പാലക്കി, ഷാജഹാന്‍ ഹദ്ദാദ്, റഷീദ് ആവിയില്‍, റിയാസ് പി, മൊയ്തീന്‍ തുടങ്ങി നിരവധി കെ.എം.സി.സി ഭാരവാഹികള്‍ പങ്കെടുത്തു.

Related Posts

മെട്രോ മുഹമ്മദ് ഹാജി മതമൈത്രിക്കു വേണ്ടി പ്രയത്നിച്ച വ്യക്തിത്വം: അബ്ദുസമദാനി എം.പി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.