ചേട്ടൻ സൂര്യയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നടനും സൂര്യയുടെ അനുജനുമായ കാർത്തി. ദേശീയ പുരസ്കാരം ലഭിച്ചത് അഭിമാന നിമിഷമാണ്. എന്‍റെ സഹോദരനെയോർത്ത് ഞാൻ കൂടുതൽ അഭിമാനിക്കുന്നു. ചേട്ടൻ വളരെക്കാലമായി കാത്തിരിക്കുന്ന നിമിഷമാണിത്. കാർത്തി ട്വീറ്റ് ചെയ്തു. "ഏറ്റവും ഉയർന്ന ദേശീയ ബഹുമതി നേടിയ അസാധാരണ ചിത്രമാണ് സൂരറൈ പോട്ര്. സംവിധായിക സുധ കൊങ്ങരയ്ക്കും നായിക അപർണ ബാലമുരളിക്കും അഭിനന്ദനങ്ങൾ. നിങ്ങൾ ഇത് അർഹിക്കുന്നു. ചേട്ടൻ ഏറെക്കാലമായി കാത്തിരുന്ന ദേശീയ അവാർഡ്. ശരിയായ സമയം വന്നെത്തിയിരിക്കുന്നു. അൻബാന ആരാധകർക്ക് ആഘോഷത്തിന്‍റെ ഒരു കാലം!" കാർത്തി ട്വിറ്ററിൽ കുറിച്ചു.
ചേട്ടന് ദേശീയ ബഹുമതി ലഭിച്ചതിൽ അഭിമാനമെന്ന് നടൻ കാർത്തി
4/
5
Oleh
evisionnews