Type Here to Get Search Results !

Bottom Ad

ബൈക്കില്‍ ഭാരത പര്യടനത്തിനിറങ്ങിയ യുവാവ് കുഴഞ്ഞു വീണുമരിച്ചു


ചീമേനി (www.evisionnews.in): ബൈക്കില്‍ ഭാരത പര്യടനത്തിനിറങ്ങിയ യുവാവ് ചീമേനിയിലെ സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞു വീണുമരിച്ചു. തൃശൂര്‍ എസ്.എന്‍ പുര ടിജി സിദ്ധാര്‍ഥന്‍- ഉഷ ദമ്പതികളുടെ മകന്‍ പി.എസ് അര്‍ജുന്‍ (31) ആണ് മരിച്ചത്. ചീമേനി വണ്ണാത്തിക്കാനത്തെ സുഹൃത്തായ മോഹനന്റെ വീട്ടിലാണ് കുഴഞ്ഞു വീണത്. ഉടന്‍ ചെറുവത്തൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ച് ചികിത്സക്കിടെയാണ് മരിച്ചത്. ഗള്‍ഫില്‍ എഞ്ചിനീയറായ അര്‍ജുന്‍ മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. ചൊവ്വാഴ്ചയാണ് ഭാരത പര്യടനത്തിനായി വീട്ടില്‍ നിന്നും ഇറങ്ങിയത്. ആദ്യദിവസം ഗള്‍ഫിലെ സുഹൃത്തായ മോഹന്റെ വീട്ടില്‍ വിശ്രമിച്ച് അടുത്തദിവസം പര്യടനം തുടങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. മോഹന്റെ വീട്ടില്‍ ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഭാര്യ: അഞ്ജന. ഏക മകന്‍: ദേവിക് ഡോണ്‍. സഹോദരന്‍: അരുണ്‍.

Post a Comment

0 Comments

Top Post Ad

Below Post Ad