Type Here to Get Search Results !

Bottom Ad

സൗദിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; 74 മെഡിക്കല്‍ സ്ഥാപനങ്ങള്‍ അടപ്പിച്ചു

സൗദി : കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് സൗദി അറേബ്യയിലെ 74 മെഡിക്കൽ സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വർഷം മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതായും മന്ത്രാലയം അറിയിച്ചു. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ മെഡിക്കൽ സ്ഥാപനങ്ങളിൽ പരിശോധന ശക്തമാണ്. ഈ വര്‍ഷം ആദ്യ പകുതിയില്‍ മൂന്ന് ലക്ഷം പരിശോധനകളിലാണ് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയത്. നാല് ആശുപത്രികൾ, 43 മെഡിക്കൽ സെന്‍ററുകൾ, അഞ്ച് ഫാർമസികൾ, 22 മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ എന്നിവ അടച്ചുപൂട്ടിയത്. 29 ആശുപത്രികൾ, 2,310 മെഡിക്കൽ സെന്‍ററുകൾ, 2,754 ഫാർമസികൾ, 833 ഹെൽത്ത് കെയർ സെന്‍ററുകൾ എന്നിവ ഉൾപ്പെടെ 6,600 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. നിയമലംഘനങ്ങൾക്ക് 300,000 റിയാൽ വരെ പിഴയും രണ്ട് വർഷം വരെ ലൈസൻസുകൾ റദ്ദാക്കലും ഉൾപ്പെടെയുള്ള പിഴ ചുമത്തുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Post a Comment

0 Comments

Top Post Ad

Below Post Ad