Sunday, 31 July 2022

16കാരന്റെ മരണം; ബൈക്ക് ഓടിക്കാൻ കൊടുത്തയാൾക്ക് കോടതി ശിക്ഷ വിധിച്ചു

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ബൈക്ക് ഓടിക്കാൻ ചെയ്യാൻ നൽകിയ ബിസിനസുകാരന് ഒരു ദിവസത്തെ തടവും 34,000 രൂപ പിഴയും കോടതി വിധിച്ചു. ചന്നപട്ടണ സ്വദേശി അന്‍വര്‍ ഖാനെയാണ് (40) കോടതി ശിക്ഷിച്ചത്. അപകടത്തിൽ ബൈക്കോടിച്ച 16 വയസുകാരൻ മരിച്ചിരുന്നു. 2021 സെപ്റ്റംബർ 18ന് ചന്നപട്ടണ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ബൈക്ക് ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച്, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 16 വയസുകാരൻ ഏതാനും ദിവസങ്ങൾക്ക് ശേഷം മരിച്ചു. എന്നാൽ വഴിയരികിൽ നിൽക്കുകയായിരുന്ന കൗമാരക്കാരനെ ലോറി ഇടിച്ചതായി ആരോപിച്ച് ബന്ധുക്കൾ ചന്നപട്ടണ പൊലീസിൽ പരാതി നൽകി.

Related Posts

16കാരന്റെ മരണം; ബൈക്ക് ഓടിക്കാൻ കൊടുത്തയാൾക്ക് കോടതി ശിക്ഷ വിധിച്ചു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.