Tuesday, 14 June 2022

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ: ഉച്ചയ്ക്ക് മൂന്നിന് മന്ത്രി ശിവൻകുട്ടിയാണ് പ്രഖ്യാപനം നടത്തുക


കേരളം (www.evisionnews.in): എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് പ്രഖ്യാപനം നടത്തുക. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ (keralaresults.nic.in) വിദ്യാർഥികൾക്ക് ഫലം ലഭ്യമാകും.

4,26,999 വിദ്യാർഥികൾ റെഗുലർ വിഭാഗത്തിലും 408 പേർ പ്രൈവറ്റ് വിഭാഗത്തിലുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷ നടന്നത്. പരീക്ഷകൾ പൂർത്തിയായി ഒന്നരമാസത്തിന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പ് പൂർത്തിയായിക്കഴിഞ്ഞതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

എസ്എസ്എൽസി പരീക്ഷയിൽ ഇതുവരെ കാണാത്ത ഏറ്റവും വലിയ വിജയശതമാനമായിരുന്നു (99.47) കഴിഞ്ഞ വർഷത്തേത്. വിജയശതമാനം 99 കടക്കുന്നത് കടക്കുന്നതും ആദ്യമായിരുന്നു. കഴിഞ്ഞ തവണത്തെ വിജയശതമാനം ഇത്തവണയും ആവർത്തിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. ഫോക്കസ് ഏരിയയ്ക്ക് പുറത്ത് നിന്ന് ചോദ്യമുണ്ടായതും ഇത്തവണ വിജയശതമാനം കുറയാൻ കാരണമായേക്കാം. കഴിഞ്ഞ തവണ വിജയശതമാനം കൂടുതലായതിനാൽ പ്ലസ് വൺ സീറ്റ് ലഭിക്കാത്ത വിദ്യാർഥികളുടെ എണ്ണവും ഏറെയായിരുന്നു.
പരീക്ഷാഫലം അറിയാം

ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക- keralaresults.nic.in അല്ലെങ്കിൽ keralapareekshabhavan.in
ഘട്ടം 2: ഹോംപേജിൽ, ‘Kerala SSLC Result 2022’എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: റോൾ നമ്പർ, മറ്റ് ലോഗിൻ വിശദാംശങ്ങൾ രേഖപ്പെടുത്തി സമർപ്പിക്കുക
ഘട്ടം 4: എസ്എസ്എൽസി ഫലം സ്‌ക്രീനിൽ കാണാനാകും
ഘട്ടം 5: ഫലം ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കാം

Related Posts

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ: ഉച്ചയ്ക്ക് മൂന്നിന് മന്ത്രി ശിവൻകുട്ടിയാണ് പ്രഖ്യാപനം നടത്തുക
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.