കാസര്‍കോട് (www.evisionnews.in): വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തി അനധികൃത തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നതായി പരാതി. ഇതുസംബന്ധിച്ച് പരിസരത്തെ വീട്ടുടമ ബദിയടുക്ക സ്വദേശി ബി.കെ ഷരീഫ് നല്‍കിയ പരാതിയില്‍ കച്ചവടം അവസാനിപ്പിക്കാന്‍ മരാമത്ത് അധികൃതര്‍ തട്ടുകട നടത്തുന്നവര്‍ക്ക് നോട്ടീസ് നല്‍കി. ചെര്‍ക്കള- കല്ലടുക്ക സംസ്ഥാന പാതയില്‍ ബദിയടുക്ക ടൗണ്‍ പെട്രോള്‍ പമ്പിനു സമീപം പൊതുമരാമത്ത് ഭൂമി കയ്യേറി പഞ്ചായത്തിന്റെയോ ഫുഡ് സേഫ്റ്റി രജിസ്ട്രേഷനോ ലൈസന്‍സോ ഇല്ലാതെയാണ് തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത്.
വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തിയാണ് തട്ടുകടകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മരാമത്ത് ഭൂമി കയ്യേറി പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ അനധികൃതമായി കച്ചവടം നടത്തുന്നമായി വ്യക്തമായതായും പത്തുദിവസത്തിനകം കച്ചവട പ്രവൃത്തികള്‍ അവസാനിപ്പിച്ച് ഭൂമി ഒഴിയണമെന്നും അല്ലാത്ത പക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും തട്ടുകട ഉടയ്ക്കു എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.
വഴി തടസപ്പെടുത്തി അനധികൃത തട്ടുകടകള്‍: നടപടി ആവശ്യപ്പെട്ട് വീട്ടുടമ പരാതി നല്‍കി
4/
5
Oleh
evisionnews