Type Here to Get Search Results !

Bottom Ad

സിദ്ദീഖിന്റെ കൊലപാതകം; അന്വേഷണത്തിന് പ്രത്യേക സംഘം, മരണകാരണം തലയ്ക്കേറ്റ ക്ഷതം


കാസര്‍കോട് (www.evisionnews.in): പ്രവാസി യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയാണ് അന്വേഷണത്തിനായി പുതിയ പതിനാറംഗ സംഘത്തെ നിയോഗിച്ചത്. കാസര്‍കോട് ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായര്‍, ക്രൈം റക്കോര്‍ഡ്സ് ബ്യൂറോ ഡി വൈ എസ് പി യു പ്രേമന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ സംഘം കേസന്വേഷിക്കുക.

പ്രവാസിയായ അബൂബക്കര്‍ സിദ്ദീഖാണ് മരിച്ചത്. ഇയാളുടെ മരണത്തിന് കാരണം തലയ്ക്കേറ്റ ക്ഷതമാണെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. ആന്തരിക അവയങ്ങള്‍ക്കേറ്റ പരുക്കും മരണ കാരണമായി. കാലിന്റെ ഉപ്പുറ്റിയില്‍ അടികൊണ്ട് നീലച്ച പാടുകളും കണ്ടെത്തിയിരുന്നു. ഞായറാഴ്ചയാണ് സിദ്ദീഖിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സിദ്ദീഖിനെ ഗുരുതരമായി മര്‍ദനമേറ്റ നിലയില്‍ രണ്ടംഗ സംഘം ഒരു വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. പിന്നീട് സംഘം മുങ്ങുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്.

മരിച്ച സിദ്ദീഖിന്റെ സഹോദരന്‍ അന്‍വറിനെയും സുഹൃത്തും ബന്ധുവുമായ അന്‍സാരിയെയും ഒരു സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇതില്‍ അന്‍വറിനെയും മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചിരുന്നു. ഇയാള്‍ ഇപ്പോള്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ദുബൈയില്‍ ഡോളര്‍ ഇടപാടുകമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.




Post a Comment

0 Comments

Top Post Ad

Below Post Ad