കര്‍ണാടക (www.evisionnews.in): വിട്ള കണിയൂരില്‍ ജെ.സി.ബി സൈക്കിളിലിടിച്ച് കുട്ടി മരിച്ചു. കാണിയൂര്‍ സ്വദേശി ഹസൈനാറിന്റെ മകന്‍ മുഹമ്മദ് അഖില്‍ ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. കണിയൂരിലേക്ക് ഒരു വ്യവസായിയുടെ വീട്ടുജോലികള്‍ക്കായി ഉപയോഗിച്ചിരുന്ന ജെസിബിയാണ് അപകടം വരുത്തിയത്. ജെസിബിയുടെ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വിട്ള പൊലീസ് സ്ഥലത്തെത്തി ജെസിബി കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ സാദിഖിനെ അറസ്റ്റ് ചെയ്തു.
ജെ.സി.ബി സൈക്കിളിലിടിച്ച് കുട്ടിക്ക് ദാരുണ മരണം: ഡ്രൈവര്‍ അറസ്റ്റില്‍
4/
5
Oleh
evisionnews