Saturday, 4 June 2022

പടരുന്നത് ഒമിക്രോണ്‍ വകഭേദം, ആശങ്കവേണ്ട: വീണാ ജോര്‍ജ്


കേരളം (www.evisionnews.in): സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കവേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇപ്പോള്‍ പകരുന്നത് ഒമിക്രോണ്‍ വകഭേദമാണ്. മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് സ്ഥിതി യോഗം വിലയിരുത്തി. കൂടുതല്‍ കേസുകളുള്ള എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ പ്രത്യേകം ശ്രദ്ധവേണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. 

രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണം. കൊവിഡ് കുറഞ്ഞതോടെ പലരും രണ്ടാം ഡോസ് വാക്സിനും മുന്‍കരുതല്‍ ഡോസും എടുക്കാന്‍ വിമുഖത കാണിക്കുന്നുണ്ട്. അത് അപകടമാണ്. കൊവിഡ് മരണം സംഭവിക്കുന്നവരില്‍ വാക്സിനെടുക്കാത്തവരുടെയും അനുബന്ധ രോഗങ്ങളുള്ളവരുടെയും എണ്ണം കൂടുതലാണ്. 

18 വയസിന് മുകളിലുള്ള 100 ശതമാനം പേരും ആദ്യ ഡോസ് വാക്സിന്‍ എടുത്തെങ്കിലും രണ്ടാം ഡോസ് വാക്സിനേഷന്‍ 88 ശതമാനമാണ്. 22 ശതമാനം പേര്‍ കരുതല്‍ ഡോസ് എടുത്തു. വാക്സിന്‍ എടുക്കാത്തവരുടെ കണക്ക് ശേഖരിക്കാനും വാക്സിന്‍ എടുക്കുന്നു എന്നുറപ്പാക്കാനും ഫീല്‍ഡ് വര്‍ക്കര്‍മാരെ ചുമതലപ്പെടുത്തി. സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ എല്ലാ കുട്ടികള്‍ക്കും വാക്സിനെടുക്കാനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപ്പിലാക്കും. പകര്‍ച്ചവ്യാധികള്‍ക്കെതിരെയും പ്രത്യേകിച്ച് നിപ വൈറസിനെതിരെയും

പേവിഷബാധയ്ക്കെതിരെയും ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, അഡിഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts

പടരുന്നത് ഒമിക്രോണ്‍ വകഭേദം, ആശങ്കവേണ്ട: വീണാ ജോര്‍ജ്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.