Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് ചെള്ളുപനി പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്


കേരളം (www.evisionnews.in): സംസ്ഥാനത്ത് ആശങ്കയുയര്‍ത്തി ചെള്ളുപനി. ഒരാഴ്ചക്കിടെ തലസ്ഥാനത്ത് രണ്ട് പേരാണ് ചെള്ളുപനി ബാധിച്ച് മരിച്ചത്. രോഗം തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കിയാല്‍ അസുഖം ഗുരുതരമാകില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഓറിയന്‍ഷ്യാ സുസുഗാമുഷി എന്ന ബാക്ടീരീയ മൂലമുണ്ടാകുന്ന രോഗമാണ് ചെള്ളുപനി. എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്.

ബാക്ടീരിയ മനുഷ്യ ശരീരത്തിലെത്തിയാല്‍ ആന്തരികാവയവങ്ങളെ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഹൃദയത്തെയും തലച്ചോറിനെയും ബാധിക്കാനും ഇടയുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ചെള്ള് കടിച്ച് പത്ത് മുതല്‍ പന്ത്രണ്ട് ദിവസം കഴിയുമ്‌ബോഴാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുക. വിറയലോട് കൂടിയ പനി, തലവേദന, പേശീ വേദന, വരണ്ട ചുമ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. അതിനാല്‍ ലക്ഷണങ്ങളുള്ളവര്‍ ഉടന്‍ വൈദ്യസഹായം തേടണം

പുല്ലില്‍ കളിക്കുമ്‌ബോഴും ജോലി ചെയ്യുമ്‌ബോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കുക. വസ്ത്രങ്ങള്‍ കഴുകി നിലത്ത് ഉണക്കുന്ന ശീലം ഒഴിവാക്കുക.രോഗസാധ്യതയുള്ള ഇടങ്ങളില്‍ ജോലിചെയ്യുമ്‌ബോള്‍ കയ്യുറയും കാലുറയും ധരിക്കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍. നിലവില്‍ സംസ്ഥാനത്ത് ചെള്ളുപനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍നിന്ന് കുടുതല്‍ സാമ്ബിളുകള്‍ ശേഖരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad