കാസര്‍കോട് (www.evisionnews.in): കേന്ദ്ര- കേരള സര്‍ക്കാറുകളുടെ കര്‍ഷക അവഗണനയില്‍ പ്രതിഷേധിച്ച് സ്വതന്ത്ര കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്റ്ററേറ്റ് മാര്‍ച്ച് നടത്തി. നാളികേര വില തകര്‍ച്ചക്ക് പരിഹാരം കാണുക, നെല്ല് സംഭരണത്തിന് അനുവദിച്ച അധിക തുക വിതരണം ചെയ്യുക,പരിസ്ഥിതി ലോല പ്രദേശം സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര- കേരള സര്‍ക്കാറുകള്‍ നിയമ നിര്‍മാണം നടത്തുക, വന്യമൃഗങ്ങളില്‍ നിന്ന് കൃഷിയേയും കര്‍ഷകരെയും സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിഎ അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം പാലാട്ട് സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. അസീസ് മരിക്കെ, മൂസ ബി ചെര്‍ക്കള, സി മുഹമ്മദ് കുഞ്ഞി, കെബി മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ എടനീര്‍, എഎം കടവത്ത്, എം അബ്ദുല്ല മുഗു, ഹസന്‍ നെക്കര, സിഎം ഖാദര്‍ ഹാജി, ഉസ്മാന്‍ പാണ്ഡ്യാല, ഹസൈനാര്‍ പൊവ്വല്‍, സോളാര്‍ കുഞ്ഞാഹമ്മദ് ഹാജി, എന്‍എ ഉമ്മര്‍, ഹമീദ് മച്ചംമ്പാടി, ഖലീല്‍ മരിക്കെ, എം മുഹമ്മദ് കുഞ്ഞി, ഇആര്‍ ഹമീദ്, അബ്ബാസ് ബന്താട്, വെല്‍ക്കം മുഹമ്മദ് ഹാജി, ടി അബൂബക്കര്‍ ഹാജി, യൂസുഫ്, ഇകെ ജലീല്‍ പ്രസംഗിച്ചു.
കേന്ദ്ര-കേരള സര്‍ക്കാറുകളുടെ അവഗണക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം
4/
5
Oleh
evisionnews