ദേശീയം (www.evisionnews.in): മകന്റെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടാനായി തെരുവിലിറങ്ങി ഭിക്ഷയാചിക്കുകയാണ് വൃദ്ധ ദമ്പതികള്‍. മൃതശരീരം വിട്ടുകിട്ടാന്‍ 50000 രൂപ ആശുപത്രിയില്‍ കെട്ടിവെക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതിനെ തുടന്നാണ് മാതാപിതാക്കള്‍ തെരുവിലിറങ്ങിയത്. ബിഹാറിലാണ് സംഭവം. ദമ്പതികളുടെ മകനെ കുറച്ചു നാളുകള്‍ക്ക് മുമ്പ് കാണാതായിരുന്നു പിന്നാലെ മൃതദേഹം ആശുപത്രിയിലുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നാണ് ദമ്പതികള്‍ ആശുപത്രിയിലെത്തിയത്. മൃതദേഹം വിട്ടുകിട്ടണമെങ്കില്‍ 50000 രൂപ കെട്ടിവെക്കണമെന്ന് ആശുപത്രി ജീവനക്കാര്‍ ആവശ്യപ്പെട്ടതായി പിതാവ് മഹേഷ് ടാക്കൂര്‍ പറഞ്ഞു.
മകന്റെ മൃതശരീരം വിട്ടുകിട്ടാന്‍ പണം നല്‍കണമെന്ന് ആശുപത്രി ജീവനക്കാര്‍; ഭിക്ഷയാചിച്ച് വൃദ്ധ ദമ്പതികള്‍
4/
5
Oleh
evisionnews