Saturday, 25 June 2022

കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്: ആസിഫ് മാളിക പ്രസി, റാഷിദ് പെരുമ്പള സെക്ര


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ് 2022-23 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ആസിഫ് മാളിക (പ്രസി), റാഷിദ് പെരുമ്പള (സെക്ര), സജ്ജാദ് നായന്മര്‍മൂല (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. ദില്‍ഷാദ് സിറ്റി ഗോള്‍ഡ് (ഐപിപി), അഷ്‌റഫ് അലി, അലിഫ് അരമന, തസ്ലി ഐവ (വൈസ് പ്രസി), നിഹാദ് പൈക്കിംഗ്, സനൂജ് ബി.എം (ജോ. സെക്ര), ഉണ്ണികൃഷ്ണന്‍ (ടൈമര്‍), അമീന്‍ നായിമാര്‍മൂല (മെമ്പര്‍ഷിപ്പ് ഇന്‍ചാര്‍ജ്) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ഷഫീഖ് ബെന്‍സര്‍, മുഹമ്മദ് റഫീഖ് എജുകെയര്‍ ഇന്‍ഡ്യ, മുന്‍സീര്‍ അരമന, ഖലീല്‍ മദീന, മഷൂദ് മദീന, സഫ്വാന്‍ അഡൂര്‍ എന്നിവര്‍ ബോര്‍ഡ് അംഗങ്ങളാണ്.

ക്ലബ് സ്ഥാപിതമായതിന് ശേഷം ചുരുങ്ങിയ കാലയളവില്‍ തന്നെ സാമൂഹിക- ജീവ കാരുണ്യ രംഗത്ത് ശ്രദ്ധേയമായ ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ് സംഘടിപ്പിച്ചത്. ലോകം പകച്ചുനിന്ന കൊവിഡ് മഹാമാരി കാലത്ത് നിരവധി സേവനപ്രവര്‍ത്തനങ്ങളാണ് സംഘടനയുടെ നേതൃത്വത്തില്‍ നടത്തി. നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി പ്രഭാത ഭക്ഷണം ലഭ്യമാക്കുന്ന നോ ഹന്‍ഗ്രി പദ്ധതി കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൊന്നാണ്. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതെ പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായും കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ് രംഗത്തുണ്ട്. കാസര്‍കോട്ടെ വിവിധ സ്‌കൂളുകളിലെ നിരവധി വിദ്യാര്‍ഥികള്‍ക്കാണ് സംഘടനയുടെ നേതൃത്വത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ നല്‍കിയത്.

Related Posts

കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്: ആസിഫ് മാളിക പ്രസി, റാഷിദ് പെരുമ്പള സെക്ര
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.