കേരളം (www.evisionnews): സ്വപ്ന സുരേഷ് എറണാകുളം സെഷന്‍സ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബിരിയാണി ചെമ്ബിന്റെ വിശദാംശങ്ങളും ഉണ്ട്. കോണ്‍സുല്‍ ജനറലിനും മുഖ്യമന്ത്രിയും അടുത്തബന്ധമാണ് ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ നിന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിരിയാണി ചെമ്ബുകള്‍ പോയിരുന്നത്.
കോണ്‍സുല്‍ ജനറലിന്റെ മിസ്തുബിഷി കാറിലാണ് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്ബുകള്‍ എത്തിയിരുന്നതെന്നും സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കുറിച്ചിട്ടുണ്ട്. ചെമ്ബിന്റെ വലുപ്പം സംബന്ധിച്ചും സ്വപ്ന സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. സാധാരണത്തേതിലും വലുപ്പുള്ള ഈ ചെമ്ബ് ഫോയില്‍ഡ് പേപ്പറില്‍ അടച്ചുകെട്ടിയതിനാല്‍ കൊണ്ടുപോകുന്നവര്‍ക്കും ഇതില്‍ എന്താണ് ഉള്ളതെന്ന് വ്യക്തതയില്ല. നാലുപേര്‍ ചേര്‍ന്നാണ് ചെമ്ബ് പിടിച്ചത്.
ക്ലിയറന്‍സുകളൊന്നുമില്ലാതെ ബിരിയാണി ചെമ്ബ് ക്ലിഫ് ഹൗസിലേക്കെത്തിക്കുന്നതിന് ശിവശങ്കര്‍ നേതൃത്വം കൊടുത്തുവെന്നും ആരോപിക്കുന്നു. അത് എത്തുന്നത് വരെ കോണ്‍സുര്‍ ജനറല്‍ അസ്വസ്ഥനായിരുന്നുവെന്നും പറയുന്നു. ക്ലിഫ് ഹൗസില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയിരുന്നെന്നും സ്വപ്ന സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തി.പിണറായിയുടെ മകള്‍ക്ക് ഷാര്‍ജയില്‍ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച. ഇതിനായി മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയുമായി ചര്‍ച്ച നടത്തി.
2017 സെപ്റ്റംബറില്‍ ഷാര്‍ജ ഭരണാധികാരി എത്തിയപ്പോള്‍ ക്ലിഫ് ഹൗസിലായിരുന്നു ചര്‍ച്ച. അടച്ചിട്ട മുറിയിലെ ചര്‍ച്ചയില്‍ നളിനി നെറ്റോയും എം.ശിവശങ്കറും പങ്കെടുത്തു. ഷാര്‍ജയില്‍ ബിസിനസ് പങ്കാളിയുമായും ചര്‍ച്ച നടത്തിയെന്ന് സ്വപ്ന പറയുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ചര്‍ച്ചയില്‍ ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തു എന്നുമാണ് സത്യവാങ്മൂലത്തിലെ ആരോപണം.
അസാധാരണ വലുപ്പമുള്ള ബിരിയാണി ചെമ്പ് പിടിച്ചത് നാലുപേര്‍ ചേര്‍ന്ന്; വിശദാംശങ്ങളുമായി സ്വപ്നയുടെ സത്യവാങ്മൂലം
4/
5
Oleh
evisionnews