Type Here to Get Search Results !

Bottom Ad

ഇല്ലാത്ത പോണ്ടിച്ചേരി കമ്പനിയുടെ മറവില്‍ കോടികളുടെ ഭൂമി തട്ടിപ്പ്: ജനകീയ മാര്‍ച്ച് നടത്തി


കാസര്‍കോട് (www.evisionnews.in): ഇല്ലാത്ത പോണ്ടിച്ചേരി കമ്പനിയുടെ മറവില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്ന ഭൂമി തട്ടിപ്പിനെതിരെ ജനകീയ മാര്‍ച്ചുമായി നാട്ടുകാര്‍. മഞ്ചേശ്വരം താലൂക്കിലെ കയ്യാര്‍ വില്ലേജില്‍ ആറു ഏക്കറോളം സ്ഥലം ജില്ലാ കലക്റ്ററുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പോണ്ടിച്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചു നിലവില്‍ ഇല്ലാത്ത കമ്പനിയുടെ പേരില്‍ 10 കോടി രൂപയുടെ ഭൂമിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

കര്‍ണാടക, പോണ്ടിച്ചേരി, തമിഴ്‌നാട് സംസ്ഥാനങ്ങളിലും കേരളത്തിലും സമാന രീതിയില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി കോടികളുടെ ലോണെടുക്കുകയും തിരിച്ചടക്കാതെ പല കേസിലും പ്രതിയായ ശങ്കര്‍ നാരായണ അയ്യര്‍ എന്ന വ്യക്തിയുടെ അപേക്ഷ പ്രകാരം കാസറഗോഡ് ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം കയ്യാര്‍ വില്ലേജ് ഓഫീസര്‍ 6 ഏക്കറോളം വരുന്ന സ്ഥലത്തിന്റെ ഭൂ നികുതി മുറിച്ചു നല്‍കുകയും ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുന്നതിന് പൊസെഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിരിക്കുകയാണ്.

മഞ്ചേശ്വരം താലൂക്കിലെ കയ്യാര്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 50/1 50/2 മേല്‍ പരാമര്‍ശിച്ച പ്രസ്തുത സ്ഥലം ഹൈക്കോടതിയില്‍ ഒരു തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രസ്തുത സ്ഥലം കോടതി അറ്റാച്ച് ചെയ്തിരുന്നു.

ഹൈക്കോടതി അറ്റാച്ച് മെന്റ് നീക്കം ചെയ്യുന്നതിനു വേണ്ടി പോണ്ടി സോളാര്‍ പേപ്പേര്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 2008 ല്‍ കാസര്‍കോട് ജില്ലാ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കോടതിയുടെ ജഡ്ജ്മെന്റില്‍ പറയുന്നത്. കയ്യാര്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 50/1,50/2 എന്നി സര്‍വേ നമ്പറിളിലുള്ള സ്ഥലം പോണ്ടിച്ചേരി സോളാര്‍ പേപ്പര്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണെന്നും ഈ കമ്പനി നിലവില്‍ ഇല്ല എന്നും ഇപ്പോള്‍ കമ്പനിയുടെ ആളാണെന്ന് പറയുന്ന (ശങ്കരനാരായണ അയ്യര്‍) വ്യക്തിക്ക് ഈകമ്പനിയുമായി ഒരു ബന്ധവുമില്ലെന്നും കോടതിയുടെ ജഡ്ജിമെന്റില്‍ പരാമര്‍ശിച്ചിരിക്കെ ഇതിന്റെ യഥാര്‍ഥ കാര്യങ്ങള്‍ അന്യോഷിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് ആ പ്രദേശത്തെ ഗ്രാമ പഞ്ചായത്ത് അംഗവും, പരിസര വാസികളും വില്ലേജിലും താലൂക്കിലും പരാതി നല്‍കിയിരുന്നു ഈ പരാതിയുടെ അന്യോഷണത്തില്‍ ജില്ലാ ലീഗല്‍ ഓഫീസര്‍ പ്രസ്തുത സ്ഥലത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥരെ കണ്ടെത്തി രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ നിര്‍ദേശപ്രകാരം മാത്രം സ്ഥലത്തിന്റെ ഭൂനികുതി എടുക്കാന്‍ പാടുള്ളു എന്ന് റിപ്പോര്‍ട്ട് നിലനില്‍ക്കേ ജില്ലാ കലക്ടറുടെ പ്രതേക നിര്‍ദേശ പ്രകാരം കയ്യാര്‍ വില്ലേജ് ഓഫീസര്‍ ഭൂനികുതി സ്വീകരിക്കുകയും പ്രസ്തുത സ്ഥലത്തിന് ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കുന്നതിന് പൊസിഷന്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയിരിക്കുകയാണ് ഇത് റദ്ധ് ചെയ്യണം എന്നും ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ആ പ്രദേശത്തെ ജനങ്ങള്‍ കയ്യാര്‍ വില്ലേജ് ഓഫീസിലേക്ക് ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചത്.

മാര്‍ച്ച് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് ഉദ്്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റും മംഗല്‍പ്പാടി പഞ്ചായത്ത് അംഗവുമായ മജീദ് പച്ചമ്പളം അദ്ധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള, വാര്‍ഡ് മെമ്പര്‍ അവിനാശ്, പൈവളിക്കെ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുല്‍ഫിഖ്, സിപിഎം ലോക്കല്‍ സെക്രെട്ടറി ബഷീര്‍ ബിഎ, യൂത്ത് ലീഗ് നേതാവ് സിദ്ദിഖ് ദണ്ടഗോളി സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad