Saturday, 18 June 2022

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്: ബിജെപി നേതാവ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Uploading: 50053 of 50053 bytes uploaded.

കാസര്‍കോട് (www.evisionnews.in): മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ യുമായി ബിജെപി മുന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ കെ ബാലകൃഷ്ണന്‍ ഷെട്ടി.കാസര്‍കോട് പ്രിന്‍സിപ്പ ല്‍ സെഷന്‍സ് കോടതിയിലാ ണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.കേസില്‍ അഞ്ചാം പ്രതിയാണ് അഡ്വ. ബാലകൃഷ്ണ ഷെട്ടി.

മഞ്ചേശ്വരം കോഴക്കേസില്‍ പട്ടികജാതി, പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പ് കൂടി ചേര്‍ത്ത് ക്രൈംബ്രാഞ്ച് പത്ത് ദിവസം മുമ്പ് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെ ടുത്തിയെന്നുമാണ് കേസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, അഡ്വ കെ ബാലകൃഷ്ണ ഷെട്ടി ഉള്‍പ്പടെ ആറ് പ്രതികളാണ് കേസിലുള്ളത്. ഈ മാസം ഇരുപത്തി യൊന്നിന് ബാലകൃഷ്ണ ഷെട്ടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പട്ടികജാതി, പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പു കൂടി സുരേന്ദ്രനെതിരെ ചുമത്തിയാണ് റിപ്പോര്‍ട്ട്. ജാമ്യമില്ലാ വകുപ്പാണിത്.

ജനപ്രാതിനിധ്യ നിമയത്തിലെ 171 ബി, 171 ഇ വകുപ്പുകളും അന്യായമായി തടങ്കലില്‍ വയ്ക്കല്‍, തെളിവ് നശിപ്പി ക്കല്‍ തുടങ്ങിയ വകുപ്പുകളും കേസില്‍ നേരത്തെ ചുമത്തി യിരുന്നു. പുതിയ വകുപ്പു കൂടി ചുമത്തിയതോടെ കേസിന്റെ പ്രാധാന്യം കൂടും. കേസ് രജി സ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് കോടതി യില്‍ സമര്‍പ്പിച്ചത്. പ്രധാന തെളിവായ കെ സുരേന്ദ്രന്‍ ഉപയോഗിച്ച സ്മാര്‍ട്ട്‌ഫോണ്‍ കണ്ടെടുത്ത് പരിശോധിക്കാന്‍ ഇതുവരെയും ക്രൈംബ്രാ ഞ്ചിന് കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഫോണ്‍ ഹാജരാ ക്കണമെന്ന് രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും അത് നഷ്ടപ്പെട്ടുവെന്നാണ് സുരേന്ദ്രന്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെതിരെ സുന്ദര തന്നെ ക്രൈംബ്രാഞ്ചിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു.

Related Posts

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്: ബിജെപി നേതാവ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.