കേരളം (www.evisionnews.in): സ്വര്‍ണക്കടത്ത് വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി. ജനങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള വിഷയമായതിനാല്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അടിയന്തര പ്രമേയം ഉച്ചയ്ക്ക് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും. ഒരു മണി മുതല്‍ രണ്ട് മണിക്കൂര്‍ നേരമാണ് ചര്‍ച്ച നടക്കുക. ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിനായി നോട്ടീസ് നല്‍കിയത്. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. സ്വ്പനയുടെ രഹസ്യമൊഴി തിരുത്താന്‍ നീക്കം നടന്നെന്നുമാണ് നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം. ഇതിനായി വിജിലന്‍സ് ഡയറക്ടറേയും ഇടനിലക്കാരനേയും ഉപയോഗിച്ചുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
സ്വര്‍ണക്കള്ളക്കടത്ത്; അടിയന്തര പ്രമേയം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യും
4/
5
Oleh
evisionnews