കേരളം (www.evisionnews.in): കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരും. കേരളത്തിലെ കോണ്‍ഗ്രസില്‍ പുനസംഘടനയില്ലന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അറിയിച്ചു. 14 ജില്ലാ പ്രസിഡന്റുമാരും സ്ഥാനത്ത് തുടരും. കെപിസിസി അംഗങ്ങളുടെ ലിസ്റ്റ് സമവായത്തിലൂടെ തയാറാക്കും. കെ. സുധാകരന്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ നടത്തിയ ചര്‍ച്ചയിലൂടെ 280 പേര്‍ അടങ്ങുന്ന കെപിസിസി അംഗത്വ ലിസ്റ്റ് കെപിസിസി സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള വരണാധികാരി ജി. പരമേശ്വരയ്ക്ക് കൈമാറിയിട്ടുണ്ട്. ഇതില്‍ നാല്‍പ്പത്താറു പേര്‍ പുതുമുഖങ്ങളാണ്. രണ്ടുപേര്‍ മാത്രമേ സ്ത്രീകളായിട്ടുള്ളൂ.
കേരളത്തിലെ കോണ്‍ഗ്രസില്‍ പുനസംഘടന ഇല്ല: കെ. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായി തുടരും
4/
5
Oleh
evisionnews