Type Here to Get Search Results !

Bottom Ad

കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


കാസര്‍കോട് (www.evisionnews.in): എ.എസ്.ഐയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് സ്വദേശിയും കാസര്‍കോട് സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐയുമായ അബ്ദുല്‍ അസീസി (48) നെയാണ് വെള്ളരിക്കുണ്ടിലെ വീട്ടില്‍ മരിച്ച നിലയില്‍ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. കുടുംബ പ്രശ്‌നം ഉണ്ടായിരുന്നതായി വിവരം പുറത്തുവരുന്നുണ്ട്. വെള്ളരിക്കുണ്ട് കമ്മാടത്താണ് വീട്. കുന്നുംകൈ പാലക്കുന്ന് സ്വദേശിയും ഇപ്പോള്‍ പരപ്പ പുലിയംകുളം താമസക്കാരനുമാണ്. അസീസ് വേലിക്കോത്ത് വെള്ളരിക്കുണ്ട്, രാജപുരം എന്നീ സ്റ്റേഷനുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മമ്മു (മുഹമ്മദ്) ചിറമ്മല്‍, ഹലീമ വേലിക്കോത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ ജസീല. മക്കള്‍ അഖീല (21), ജവാദ് (17).

Post a Comment

0 Comments

Top Post Ad

Below Post Ad