(www.evisionnews.in) ഹ്രസ്വകാല സായുധസേന നിയമനത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്ക് എതിരെ രാജ്യത്ത് പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പദ്ധതി ഉടന്‍ പിന്‍വലിക്കില്ലെന്ന സൂചനയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. നിയമനത്തിനായുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. യുവാക്കള്‍ റിക്രൂട്ട്മെന്റിന് തയാറായിരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. അഗ്‌നിപഥ് യുവാക്കള്‍ക്ക് മികച്ച അവസരമാണ് നല്‍കുന്നത് അത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പദ്ധതിക്കെതിരെ ഉത്തരേന്ത്യക്ക് പുറമെ ദക്ഷിണേന്ത്യയലും പ്രതിഷേധം ശക്തമാവുകയാണ്. തെലങ്കാനയിലെ സെക്കന്ദരാബാദിലും വന്‍ പ്രതിഷേധമാണ് നടക്കുന്നത്. റെയില്‍ വേ സ്റ്റേഷനുകള്‍ അടിച്ചു തകര്‍ക്കുകയും ട്രെയിനുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തു. പദ്ധതി യുവാക്കള്‍ തിരസ്‌കരിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതകിരിച്ചു. കൃത്യമായ ആസൂത്രണമില്ലാതെയെന്ന് അഗ്‌നിപഥ് നടപ്പാക്കിയത്. 24 മണിക്കൂറിനകം ചട്ടം മാറ്റേണ്ടിവന്നത് ഇതിന്റെ തെളിവാണെന്നും പ്രിയങ്ക ഗാന്ധിയും വ്യക്തമാക്കി.
പ്രതിഷേധം രൂക്ഷം; അഗ്‌നിപഥ് പിന്‍വലിക്കില്ലെന്ന് പ്രതിരോധ മന്ത്രി
4/
5
Oleh
evisionnews