
ന്യൂയോര്‍ക്ക് (www.evisionnews.in): അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ് നടക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. കഴിഞ്ഞ ദിവസം ടെക്‌സസിലെ ഒരു പ്രൈമറി സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ 18 കുട്ടികളടക്കം കുറഞ്ഞത് 21 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ മരിച്ച 21 പേരില്‍ ഒരാള്‍ സ്‌കൂളിലെ ടീച്ചറാണ്. അഞ്ച് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളാണ് പ്രൈമറി സ്‌കൂളിലുള്ളത്. സൗത്ത് ടെക്‌സസിലെ ഉവാല്‍ഡേ നഗരത്തിലെ റോബ്ബ് എലമെന്ററി സ്‌കൂളിലായിരുന്നു സംഭവം. 18 വയസുള്ള ഒരാള്‍ തോക്കുമായി വന്ന് വെടിയുതിര്‍ക്കുകയായിരുന്നു.
യു.എസില്‍ വീണ്ടും വെടിവെപ്പ്; ടെക്‌സസിലെ പ്രൈമറി സ്‌കൂളില്‍ കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
4/
5
Oleh
evisionnews