Friday, 27 May 2022

എസ്.ടി.യു സംസ്ഥാന സമരജാഥ കാസര്‍കോട്ട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു


കാസര്‍കോട് (www.evisionnews.in): കടലും കടല്‍ തീരവും മത്സ്യതൊഴിലാളികള്‍ക്ക് നിഷേധിക്കുന്ന മത്സ്യതൊഴിലാളി ദ്രോഹനയങ്ങള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തിരുത്തണമെന്നും മത്സ്യതൊഴിലാളികളുടെ കവര്‍ന്നെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും അവര്‍ക്ക് തിരിച്ച് നല്‍കണമെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മത്സ്യതൊഴിലാളികളെ എക്കാലവും ചേര്‍ത്ത് നിര്‍ത്തിയ മുസ്ലിം ലീഗ് പാര്‍ട്ടി മത്സ്യതൊഴിലാളികള്‍ക്കൊപ്പമുണ്ടാവുമെന്നും തങ്ങള്‍ പറഞ്ഞു.

കണ്ണീര്‍വറ്റാത്ത കടലിന്റെ മക്കളും കരകയറാത്ത കടല്‍ തീരവും എന്ന പ്രമേയവുമായി മത്സ്യതൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) സംസ്ഥാന കമ്മറ്റി നടത്തുന്ന സംസ്ഥാന സമര ജാഥ മഞ്ചേശ്വരം ഹൊസങ്കടിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍ റഹ്്മാന്‍ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡണ്ട് അഡ്വ. എം.റഹ്മത്തുള്ള മുഖ്യ പ്രഭാഷണം നടത്തി. എ.കെ.എം.അഷ്‌റഫ് എം.എല്‍.എ, എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി യു.പോക്കര്‍ ,ട്രഷറര്‍ കെ.പി.മുഹമ്മദ് അഷ്‌റഫ്, സെക്രട്ടറിഷറീഫ് കൊടവഞ്ചി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അസീസ് മരിക്കെ, മണ്ഡലം പ്രസിഡണ്ട് ടി.എ.മൂസ, ജനറല്‍ സെക്രട്ടറി എം.അബ്ബാസ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍,എസ്. ടി. യു ജില്ലാ പ്രസിഡണ്ട് എ.അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, ട്രഷറര്‍ മുംതാസ് സമീറ, ഭാരവാഹികളായ മാഹിന്‍ മുണ്ടക്കൈ ,ഉമ്മര്‍ അപ്പോളൊ, ബീഫാത്തിമ ഇബ്രാഹിം, ടി.പി.മുഹമ്മദ് അനീസ്, ജില്ലാ പഞ്ചായത്ത് അംഗം ഗോള്‍ഡന്‍ റഹ്മാന്‍, മഞ്ചേശ്വരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് സൈഫുള്ളതങ്ങള്‍, ജനറല്‍ സെക്രട്ടറി അബ്ദുല്ല കജ, ജാഥാ നായകനും എസ്.ടി.യു സംസ്ഥാന സെക്രട്ടറിയുമായ ഉമ്മര്‍ ഒട്ടുമ്മല്‍, വൈസ് ക്യാപ്റ്റന്‍ മഞ്ചാന്‍ അലി, ഡയരക്ടര്‍ എം.പി.ഹംസക്കോയ, ജാഥ സ്ഥിരാംഗങ്ങളായ അഡ്വ.കെ.പി. സെയ്തലവി, വിഴിഞ്ഞം റസാഖ്, എം.പി.അബ്ദുമോന്‍, എ.പി.മനാഫ്, കെ.പി.ഇസ്മയില്‍ തൈക്കടപ്പുറം, ഇ.പി.ഇമ്പിച്ചി ബാവ ,റസാഖ് ചേക്കാലി, ബി.എം.അഷ്‌റഫ്, കെ.എസ്.എ.അസീസ്, അസീസ് ഹാജി, മുസ്തഫ കടപ്പുറം പ്രസംഗിച്ചു

Related Posts

എസ്.ടി.യു സംസ്ഥാന സമരജാഥ കാസര്‍കോട്ട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.