ദേശീയം (www.evisionnews.in): ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുന്നതിനെതിരെ വ്യാപകപ്രതിഷേധം. കെട്ടിടങ്ങള്‍ പൊളിക്കാനായി എത്തിയ ബുള്‍ഡോസറുകള്‍ പ്രദേശവാസികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു. സൗത്ത് ഡല്‍ഹി കോര്‍പ്പറേഷനാണ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ സുരക്ഷാ വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. അനധികൃത കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം. കോര്‍പ്പറേഷന്‍ നടപടികള്‍ക്കെതിരെ ജനങ്ങള്‍ ബുള്‍ഡോസറിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തുകയാണ്.
ഷഹീന്‍ ബാഗില്‍ ഇടിച്ചു നിരത്തല്‍; ബുള്‍ഡോസര്‍ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, സംഘര്‍ഷം
4/
5
Oleh
evisionnews