Sunday, 8 May 2022

മര്‍ക്കസ് നോളജ് സിറ്റി ഈ വര്‍ഷം നാടിന് സമര്‍പ്പിക്കും


കോഴിക്കോട് (www.evisionnews.in): കോഴിക്കോട് കൈതപ്പൊയിലില്‍ 120 ഏക്കറില്‍ അധികം സ്ഥലത്ത് 3,000 കോടിയിലധികം രൂപ ചെലവില്‍ നിര്‍മിക്കുന്ന മര്‍ക്കസ് നോളജ് സിറ്റി ഈ വര്‍ഷം ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ ഏറ്റവും വലിയ സൂക്ക്, ഇന്ത്യയിലെ ഏറ്റവും വലിയ മോസ്‌കുകളില്‍ ഒന്ന്, പഞ്ച നക്ഷത്ര ഹോട്ടല്‍, കണ്‍വന്‍ഷന്‍ സെന്റര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബിസിനസ് കേന്ദ്രം, റെസിഡന്‍ഷ്യല്‍ കോമ്പൗണ്ട് തുടങ്ങി വിവിധങ്ങളായ സംരംഭങ്ങളാണ് ബൃഹത്തായ ഈ പദ്ധതിയുടെ ഭാഗമായി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത്.

എന്‍ജിനീയറിങ്ങ്, മെഡിസിന്‍, സയന്‍സ്, മാനേജ്മെന്റ് കോളേജുകള്‍, ആര്‍ട്ട് കോളജ്, ഐ.റ്റി പരിശീലന പദ്ധതി, നിയമപഠന കോളജ്, സ്‌പെഷ്യല്‍ സ്‌കൂള്‍ തുടങ്ങിയവ അടങ്ങുന്ന എജ്യുക്കേഷന്‍ സിറ്റി ഈ പദ്ധതിയുടെ ഭാഗമാണ്. നഴ്സിംഗ്, മെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ കോളജുകള്‍; ഗവേഷണ സൗകര്യങ്ങള്‍ എന്നിവയുള്ള ഹെല്‍ത്ത് സിറ്റിയും ഇവിടെ സ്ഥാപിക്കപ്പെടും. ഇസ്ലാമിക പഠനത്തിനും അറബിക് ഭാഷയ്ക്കും പ്രാമുഖ്യം നല്‍കുന്ന പഠന കേന്ദ്രങ്ങളും ഇതോടനുബന്ധിച്ചു വിഭാവനം ചെയ്തിട്ടുണ്ട്. കൊമേഴ്സ്യല്‍ സിറ്റിയും വില്ലകളും അപ്പാര്‍ട്ടുമെന്റുകളുമുള്ള ഹെറിറ്റേജ് സിറ്റിയും ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളും ഇവിടെയുണ്ടായിരിക്കും. കോഴിക്കോട് നഗരത്തില്‍ നിന്നും ഒരു മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാവുന്ന അടിവാരത്തിനടുത്ത് കൈതപ്പൊയിലില്‍ പണി പൂര്‍ത്തീകരിക്കുന്ന നോളജ് സിറ്റി അനുദിനം പുരോഗതി പ്രാപിക്കുന്ന കോഴിക്കോടിന് തിലകക്കുറിയായി മാറും.

Related Posts

മര്‍ക്കസ് നോളജ് സിറ്റി ഈ വര്‍ഷം നാടിന് സമര്‍പ്പിക്കും
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.