Type Here to Get Search Results !

Bottom Ad

ഇന്ത്യക്കാരനെ ഇടിച്ചിട്ട ശേഷം അറബ് ഡ്രൈവര്‍ കടന്നു കളഞ്ഞു; 45 മിനറ്റിനുള്ളില്‍ ഓടിച്ചിട്ട് പിടിച്ച്‌ ഷാര്‍ജാ പൊലീസ്


ഷാര്‍ജ (www.evisionnews.in): ഇന്ത്യക്കാരനെ വാഹനമിടിച്ച്‌ വീഴ്‌ത്തിയ ശേഷം കടന്നു കളയാന്‍ ശ്രമിച്ച അറബ് ഡ്രൈവറെ ഷാര്‍ജ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി അറസ്റ്റ് ചെയ്തു. അപകടത്തില്‍ പരിക്കേറ്റ കാല്‍നട യാത്രക്കക്കാരനായ ഇന്ത്യക്കാരനെ പരക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനമോടിച്ച അറബ് ഡ്രൈവര്‍ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും അല്‍ ബുഹൈറ പൊലീസ് ഇയാളെ പിന്തുടരുകയും 45 മിനിറ്റിനുള്ളില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൂടാതെ ഇയാളുടെ കാര്‍ പിടിച്ചെടുക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാവിലെ 10.44ന് അല്‍ വഹ്ദ റോഡിലായിരുന്നു അപകടുണ്ടായത്. പരുക്കേറ്റ ഇന്ത്യക്കാരനെ ഉടന്‍ തന്നെ പൊലീസ്, ആംബുലന്‍സ് എന്നിവ എത്തി കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചു. അതേസമയം മറ്റൊരു വാഹനത്തില്‍ പൊലീസുകാര്‍ കാര്‍ ഇടിപ്പിച്ച ആളിനു പിന്നാലെ പായുകയും ചെയതു. പരിഭ്രാന്തനായി താന്‍ കാല്‍നടയാത്രക്കാരന് നിസാര പരുക്ക് മാത്രമാണ് പറ്റിയതെന്നു വിശ്വസിച്ചാണ് ഓടി രക്ഷപ്പെട്ടതാണെന്ന് ചോദ്യം ചെയ്യലില്‍ ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു. പരുക്കേറ്റ ഇന്ത്യക്കാരനെക്കുറിച്ച്‌ കൂടതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം അപകടസ്ഥലത്ത് നിന്ന് ഓടിപ്പോയ അറബിക്കെതിരെ പൊലീസ് കേസെടുത്തു. അപകടസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത് കുറ്റകരമാണ്. ഡ്രൈവര്‍മാര്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുകയും ആരുടെയെങ്കിലും മരണത്തിലേയ്ക്ക് നയിച്ചേക്കാവുന്ന വിധം ഓടി രക്ഷപ്പെടാതെ ഇരയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന സഹായം നല്‍കുകയാണ് ചെയ്യേണ്ടതാണെന്ന് ഷാര്‍ജ പൊലീസ് പറഞ്ഞു. വാഹനമോടിക്കുന്നവരോട് ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad