(www.evisionnews.in) ഈ വര്‍ഷം സംസ്ഥാനത്ത് മിന്നല്‍ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്ഫോടനം ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ പഠന റിപ്പോര്‍ട്ട്. കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റേതാണ് കണ്ടെത്തല്‍. സംസ്ഥാനത്തെ കാലവര്‍ഷം അടിമുടി മാറിയതായി ശാസ്ത്ര സംഘത്തിന്റെ പഠന റിപ്പോര്‍ട്ട് പറയുന്നു
രണ്ട് മണിക്കൂറിനുള്ളില്‍ 20 സെന്റിമീറ്റര്‍ വഴ വരെ പെയ്യാം. അപ്രതീക്ഷിതമായുണ്ടാകുന്ന മേഘവിസ്ഫോടനം മിന്നല്‍പ്രളയം സൃഷ്ടിക്കും. കേരളാ തീരത്ത് രൂപപ്പെടുന്ന കൂമ്പാര മേഘങ്ങളാണ് ഇതിന് വഴിവെക്കുക. 1980,2000, 2019 കാലയളവ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് മാറ്റം തിരിച്ചറിഞ്ഞത്.
സംസ്ഥാനത്ത് മിന്നല്‍ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്ഫോടനം ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ പഠന റിപ്പോര്‍ട്ട്
4/
5
Oleh
evisionnews