കേരളം (www.evisionnews.in): തൊടുപുഴയില്‍ നാല് വയസുകാരനെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് കുറ്റക്കാരനാണെന്ന് മുട്ടം പോക്സോ കോടതി. തിരുവനന്തപുരം കവടിയാര്‍ കടവട്ടൂര്‍ കാസ്റ്റില്‍ വീട്ടില്‍ അരുണ്‍ ആനന്ദ് കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. കേസില്‍ നാളെ വിധി പറയും. നാല് വയസുകാരന്റെ സഹോദരന്‍ പ്രതിയുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഉറക്കത്തില്‍ സോഫയില്‍ മൂത്രമൊഴിച്ചതിനാണു കുട്ടിയെ അരുണ്‍ മര്‍ദിച്ചത്. ഏഴു വയസുകാരനാണ് മരിച്ചത്. കൊലപാതക കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല. പ്രതി നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്.
നാലു വയസുകാരനെ പീഡിപ്പിച്ച കേസ്; അമ്മയുടെ സുഹൃത്ത് കുറ്റക്കാരനെന്ന് കോടതി
4/
5
Oleh
evisionnews