Tuesday, 17 May 2022

വിസ്മയ കേസ്; വിധി തിങ്കളാഴ്ച

Uploading: 212875 of 832713 bytes uploaded.

(www.evisionnews.in) വിസ്മയ കേസില്‍ കോടതി തിങ്കളാഴ്ച വിധി പറയും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസമയ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

ഭര്‍ത്താവ് കിരണ്‍ കുമാറാണ് കേസിലെ പ്രതി. ഇയാള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ആത്മഹത്യ പ്രേരണയടക്കം 9 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റുപത്രം നല്‍കിയിരിക്കുന്നത്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 102 സാക്ഷികളുണ്ട്, 92 റെക്കോര്‍ഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ജനുവരി പത്തിനാണ് കേസില്‍ വിചാരണ ആരംഭിച്ചത്.

കഴിഞ്ഞ ജൂണ്‍ 21നാണ് ഭര്‍തൃഗൃഹത്തിലെ ശുചിമുറിയില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കിരണ്‍കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു.

Related Posts

വിസ്മയ കേസ്; വിധി തിങ്കളാഴ്ച
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.