കാസര്‍കോട് (www.evisionnews.in): ലൗ ജിഹാദും നിര്‍ബന്ധ മതപരിവര്‍ത്തനനവും ഫാസിസ്റ്റുകളുടെ നുണ ഫാക്ടറിയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ മാത്രമാണെന്നും ഇത്തരം നുണകഥകള്‍ രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും വഴി തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. മതത്തിന്റെ പേരില്‍ മനുഷ്യനെ വേര്‍തിരിക്കുന്ന വര്‍ഗീയതയ്‌ക്കെതിരൈ ജീവന്‍ നല്‍കിയും ഞങ്ങള്‍ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മതസാഹോദര്യ കേരളത്തിനായി യൂത്ത് ലീഗ് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യുവ ജാഗ്രതാ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് നൗഫല്‍ തായല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു.
ലൗ ജിഹാദും നിര്‍ബന്ധ മതപരിവര്‍ത്തനവും വെറും കെട്ടുകഥകള്‍ മാത്രം: പി.കെ ഫിറോസ്
4/
5
Oleh
evisionnews