കേരളം (www.evisionnews.in): അസാനി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്തെങ്ങും ഒറ്റപ്പെട്ട കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോരത്തും തീരപ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് വിലക്കേര്‍പ്പെടുത്തി. കോഴിക്കോട് മലയോര മേഖലകളില്‍ മഴ ശക്തമായി തുടരുകയാണ്. തിരുവമ്പാടി നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. താമരശ്ശേരിയില്‍ മരം വീണ് വൈദ്യുതി തടസ്സപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
കനത്ത മഴ: ആറു ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം; മത്സ്യ ബന്ധനത്തിന് വിലക്ക്
4/
5
Oleh
evisionnews