Type Here to Get Search Results !

Bottom Ad

വെളളം കോരുന്നതിനിടെ കിണറ്റില്‍ വീണ വീട്ടമ്മയെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു


കാഞ്ഞങ്ങാട് (www.evisionnews.in): രാവണേശ്വരം കുന്നുപാറയില്‍ വെളളം കോരുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ വീട്ടമ്മയെ അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി. വെളളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം കുന്നുപറയിലെ നാരായണന്റ ഭാര്യ ഹേമമാലിനി (46) അമ്പതടിയോളം താഴ്ചയും പത്തടിയോളം വെള്ളവും ഉള്ള ആള്‍ മറയില്ലാത്ത കിണറ്റില്‍ വീണത് ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല തുടര്‍ന്ന് കാഞ്ഞങ്ങാടു നിന്നു അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എ. നസറുദ്ദീന്റെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിരക്ഷാസേനയിലെ ഫയര്‍ ആന്റ് റിസ്‌ക്യു ഓഫീസര്‍ സുധീഷ് കുമാര്‍ കിണറ്റില്‍ ഇറങ്ങിയാണിവരെ രക്ഷപ്പെടുത്തിയത് നീന്തല്‍ വശമില്ലാത്തതിനാല്‍ ക്ഷീണിതയായ ഇവരെ സേനയുടെ ആംബുലന്‍സില്‍ ജില്ലാശുപത്രിയിലേക്കുമാറ്റി .സിനിയര്‍ ഫയര്‍ ആന്റ് റിസ്‌കും ഓഫീസര്‍ മനോഹരന്‍, ഓഫീസര്‍മാരായ എച്ച് ഉമേശന്‍, അനന്ദു, കിരണ്‍, അജിത്ത്, ശ്രീകുമാര്‍, ഹോംഗാര്‍ഡുമാരായ നാരായണന്‍, ശ്രീധരന്‍ എന്നിവരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad