ബദിയടുക്ക (www.evisionnews.in): അയല്‍വാസിയുടെ മോട്ടോര്‍ മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെര്‍ള ബെല്‍ത്താജെയിലെ ഗോവിന്ദ നായകിനെ (45)യാണ് ബദിയടുക്ക പൊലീസ് അറസ്റ്റു ചെയ്തത്. ബെല്‍ത്താജെയിലെ നാരായണ പൂജാരിയുടെ മോട്ടോറാണ് മോഷണം പോയത്. തോട്ടത്തില്‍ വെള്ളമടിക്കാന്‍ ഉപയോഗിക്കുന്ന 40,000 രൂപ വിലവരുന്ന മോട്ടോര്‍ മഴ കാരണം ഷെഡില്‍ സൂക്ഷിച്ചതായിരുന്നു. ഇവിടെ നിന്നാണ് മോട്ടോര്‍ കടത്തിക്കൊണ്ടുപോയത്. നാരായണ പൂജാരിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെയാണ് മോഷണത്തിന് പിന്നില്‍ ഗോവിന്ദ നായകാണെന്ന് തിരിച്ചറിഞ്ഞത്.
അയല്‍വാസിയുടെ മോട്ടോര്‍ മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍
4/
5
Oleh
evisionnews