കേരളം (www.evisionnews.in): തുടര്‍ ചികിത്സയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് തിരിച്ചു. . മിനസോട്ടയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്കായാണ് മുഖ്യമന്ത്രി പോകുന്നത്. പുലര്‍ച്ചെ നാലരയ്ക്കുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി പുറപ്പെട്ടത്. 18 ദിവസത്തേക്കാണ് ചികിത്സ. അതേസമയം മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ചുമകല പകരം ആര്‍ക്കും കൈമാറിയിട്ടില്ല. 27ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുമെന്നാണ് വിവരം.
മൂന്നാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നത്. മെയ് പത്തോടെ തിരികെ എത്തുമെന്നാണ് സൂചന. ജനുവരിയില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷമുള്ള തുടര്‍ ചികിത്സയ്ക്കായാണ് അമേരിക്കയിലേക്ക് പേയത്. പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിയ സാഹചര്യത്തില്‍ ചികിത്സകള്‍ നീട്ടിവയ്ക്കുകയായിരുന്നു.
2018ലാണ് ചികിത്സയ്ക്കായി വിദേശത്തേക്ക് പോയത്. മുമ്പ് മാറി നിന്നപ്പോളും ചുമതലകള്‍ ആര്‍ക്കും കൈമാറിയിരുന്നില്ല. ഇ -ഫയലിംഗ് വഴിയാണ് ഭരണകാര്യങ്ങള്‍ മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നത്.
തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് തിരിച്ചു
4/
5
Oleh
evisionnews