Sunday, 24 April 2022

ക്ഷേത്ര ദര്‍ശനത്തിന് എത്തിയ സ്ത്രീയെ കൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന് പൂജാരി


(www.evisionnews.in): ഹൈദരാബാദില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം ക്ഷേത്രത്തിന് സമീപം കണ്ടെത്തി. സ്ത്രീ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്ന ഒരു ക്ഷേത്രത്തിലെ പൂജാരി അവരെ കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. 57കാരിയായ ഉമാ ദേവി, ഏപ്രില്‍ 18ന് വൈകുന്നേരം 6.30ന് ക്ഷേത്രത്തിലേക്ക് ദിവസേന നടക്കാന്‍ പോകുമായിരുന്നു. എന്നാല്‍ അന്ന് തിരിച്ചെത്തിയില്ല. തുടര്‍ന്ന് അവരുടെ കുടുംബം പൊലീസിനെ സമീപിക്കുകയും സോഷ്യല്‍ മീഡിയയില്‍ വിവരം നല്‍കുകയും ചെയ്തു. ക്ഷേത്രത്തിന് പിന്നിലെ കുറ്റിക്കാട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

42കാരനായ അനുമൂല മുരളി കൃഷ്ണയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. ആഭരണങ്ങള്‍ മോഷ്ടിക്കാനും വില്‍ക്കാനുമുള്ള ശ്രമത്തിലാണ് ഇയാള്‍ യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പൂജാരിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ജോഷി നന്ദകിഷോര്‍ എന്ന ജ്വല്ലറി ഉടമയെയും തിരിച്ചറിഞ്ഞു. മുരളീകൃഷ്ണയില്‍ നിന്ന് രണ്ട് സ്വര്‍ണ്ണ വളകളും ഒരു ലക്ഷം രൂപയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

സാമ്പത്തിക പ്രശ്നങ്ങള്‍ ഉള്ളതായി പൂജാരി പറഞ്ഞു. സ്ത്രീ പതിവായി സ്വര്‍ണാഭരണങ്ങള്‍ ധരിച്ച് ക്ഷേത്രത്തിലെത്താറുണ്ടെന്ന് പുരോഹിതന്‍ പറഞ്ഞു. മുരളീകൃഷ്ണ സ്ത്രീയെ ഇരുമ്ബ് വടികൊണ്ട് തലക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Related Posts

ക്ഷേത്ര ദര്‍ശനത്തിന് എത്തിയ സ്ത്രീയെ കൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന് പൂജാരി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.